Sunday, March 14, 2010

ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം

ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
(
പഠനം )
പി.സുദര്‍ശനന്‍

മനുഷ്യനെ അവന്‍ ജീവിക്കുന്ന സാമൂഹിക സാമ്പത്തിക പരിസ്ഥിതികളെ അബലംബപ്പെടുത്തി സമൂര്‍ത്തമായി പഠിക്കുന്നതിനു സഹായിക്കുന്ന ഒരു പുസ്തകം. ഈ പുസ്തകം ഉയര്‍ത്തുന്ന പ്രശ്നങ്ങളും അവതരണത്തിലെ പുതുമയും ലാളിത്യവും വായനക്കാരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കില്ല.

(മൈത്രി ബുക്സ്, തിരുവനന്തപുരം 60 രൂപ)
പുരോഗമന കലാസാഹിത്യ സംഘം മാസിക 2009 ഡിസംബര്‍.

Book2

ചരിത്രാന്വേഷകര്‍ക്ക് ഒരു കൈപ്പുസ്തകം
(
പഠനം )
പി.സുദര്‍ശനന്‍

ചരിത്രത്തിന്‍റെ ഉള്ളടക്കം, ലക്ഷ്യം, സന്ദേശം, പരിണാമം, സങ്കേതങ്ങള്‍, രചനാതന്ത്രം എന്നിവയെ പറ്റിയുള്ള പത്ത് ലേഖനങ്ങളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ചരിത്രാന്വേഷകര്‍ക്കുണ്ടായിരിക്കേണ്ട പ്രാഥമിക യോഗ്യതകളെക്കുറിച്ചുള്ള അറിവു പകരുന്ന ഒരു കൈപ്പുസ്തകം എന്ന അവകാശ വാദം മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെങ്കിലും പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്ക്‌ സാമൂഹ്യശാസ്ത്രമാനവും ഒരു എകതല ഭാവവും ഉള്ളതായി കാണാം.
- ഡോ.ആര്‍.കെ. സുരേഷ്കുമാര്‍
ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ്,
യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം, കേരളം.

Reviews

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥകളെയും തൊഴില്‍ പരമായി അവയ്ക്കുണ്ടായ വികസന പരിണ്ണാമങ്ങളേയും അതില്‍ ചക്കാലനായര്‍ സമുദായത്തിനുണ്ടായ അവസ്ഥാന്തരത്തേയും ശക്തിയായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

എല്‍. ഗോപികൃഷ്ണന്‍
തിരുവനന്തപുരം.

പകല്‍, സാംസ്കാരിക മാസിക

'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
മൈത്രി പബ്ലിക്കേഷന്‍


നമ്മുടെ ചരിത്രാവബോധം ചിലപ്പോഴെങ്കിലും തെറ്റായ വഴികളിലൂടെയാണ്‌ സഞ്ചരിക്കുന്നത്. ചിലപ്പോള്‍ പാര്‍ശ്വവത്ക്കരണത്തിന്‍റെയോ പക്ഷപാതപരതയുടെയോ സാദ്ധ്യതകള്‍ തിരക്കുന്നു. അത് വരുംകാല ചരിത്ര പഠനങ്ങളോട്
ബോധപൂര്‍വം കാട്ടുന്ന വഞ്ചനയാണ്.
മേല്‍പറഞ്ഞ വസ്തുതയെ തിരിച്ചറിഞ്ഞ പുസ്തകമാണ് മൈത്രി
പബ്ലിക്കേഷന്‍റെ 'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'.
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി
എന്നിവര്‍ രചയിതാക്കള്‍.
തീര്‍ച്ചയായും വായിക്കേണ്ട പുസ്തകം.

പകല്‍, സാംസ്കാരിക മാസിക
ഒക്ടോബര്‍ 2009

ചിന്താ വാരിക

'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി.

പ്രസാ : മൈത്രി ബുക്സ്, വില - 140 രൂപ.

തെക്കെ ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിഘടകങ്ങളുടെ (നായര്‍ വിഭാഗത്തിലെ ഘടകമായ ചെക്കാല നായന്മാരുടെ ചരിത്രം) ഉല്‍പത്തിയും ക്രമാനുഗതമായ പരിണാമവും അപ്രതിക്ഷ്യമാകലും മുഖ്യ ചര്‍ച്ചാവിഷയമാക്കുന്ന ഗ്രന്ഥം. നിലനിന്ന പല ചരിത്രധാരണകളെയും തകിടം മറിക്കുന്നുണ്ട് ഗ്രന്ഥകര്‍ത്താക്കള്‍. വസ്തുതകളും തെളിവുകളും അവര്‍ക്കു അതിനായി കൂട്ടുണ്ടു താനും.

ചിന്താ വാരിക 2009 ഒക്ടോബര്‍ 23

Sunday, March 7, 2010

mediaReports

പുരോഗമന കലാസാഹിത്യ സംഘം മാസിക - 2009 നവംബര്‍ ലക്കം

'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി.

ജാതി വ്യവസ്ഥിതി നിലവിലിരിക്കുകയും ജാതി ചിന്തകള്‍ക്ക് പ്രാധാന്യം ഉണ്ടാവുകയും ചെയ്തിരുന്ന ഒരു സാമൂഹ്യ വ്യവസ്തിതിയായിരുന്നു നമ്മുടെ നാട്ടിലേതു് . തെക്കേ ഇന്ത്യയില്‍ നില നിന്നിരുന്നതും നില നിക്കുന്നതുമായ ജാതി ശൂദ്ര ഘടകങ്ങളുടെ ഉല്പത്തിയും, ക്രമാനുഗതമായ പരിണാമവും ഉള്‍പ്പടെ അതി സൂക്ഷ്മങ്ങളായ യാഥാര്‍ത്ഥൃങ്ങളെ കണ്ടെത്തി പഠന വിഷയമാക്കുന്ന വിജ്ഞാനപ്രദമായ ഒരു ഗ്രന്ഥം.
മൈത്രി ബുക്സ്, തിരുവനന്തപുരം - 140 രൂപ.

Saturday, March 6, 2010

Media Reports on Historic books

മാതൃഭൂമി ദിനപത്രം 27-12-2009 ഞായറാഴ്ച

'ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍'
പി.സുദര്‍ശനന്‍, ഡോ.എന്‍.ശാരികാദേവി.

കേരളത്തിന്‍റെ ജാതി സമ്പൃദായത്തിന്‍റെ സ്വഭാവവും ചക്കാലനായര്‍ സമുദായത്തിന്‍റെ ചരിത്രവും അന്വേഷിക്കുന്ന പഠനഗ്രന്ഥം.
നായര്‍ ജാതിയുടെ അവാന്തര വിഭാഗങ്ങളെ കുറിച്ചും ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താക്കള്‍ ചരിത്രരേഖകളും ഐതിഹ്യങ്ങളുമെല്ലാം പഠനത്തിനു ആധാരമാക്കുന്നു. എണ്ണയാട്ട് കുലതൊഴിലാക്കിയിട്ടുള്ള ചക്കാലരെപ്പറ്റി അധികം ഗ്രന്ഥങ്ങളില്ലാത്ത സാഹചര്യത്തില്‍ ഈ ശ്രമം ശ്രദ്ധേയമാണ്.
(മൈത്രി ബുക്സ് : 140 രൂപ)

ചരിത്രം.in

ഭൂതകാല സംഭവം, സമൂഹം, സംസ്കാരം എന്നിവയുടെ വിവരണമാണ് ചരിത്രം. ഗ്രീക്കു വാക്കായ 'ഹിസ്തോറിയ' എന്നതില്‍ നിന്നും പിറവി എടുത്തതാണ് ഹിസ്റ്ററി.

ചരിത്രം എന്നത് അതുല്യ സംഭവങ്ങളുടെ രേഖയും ജീവിതത്തിന്‍റെ സ്പന്ദനവുമാവുന്നു. എന്ത് സംഭവിച്ചു എന്നതിന്‍റെ രേഖ മാത്രമല്ല എന്തു സംഭവിക്കുന്നു എന്നതിന്‍റെ ക്രാന്തദര്‍ശിത്വം കൂടിയാണ്‌ ചരിത്രം. ചരിത്രധര്‍മം എന്നത് സംഭാവിച്ചവയുമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിള്‍ നിന്നുകൊണ്ടു സംവാദിക്കുക എന്നതാകുന്നു. രണ്ടു കാലഘട്ടങ്ങളെയും അപഗ്രഥിക്കുകയും വിളക്കി ചേര്‍ക്കുകയും ചെയ്യുക എന്നതാണ് ചരിത്രകാരന്‍റെ ദൌത്യം.
ഹിസ്റ്ററി എന്നത് ഒരു ഗ്രീക്ക് വാക്കാണ്‌. അന്വേഷണം, ഗവേഷണം, വിവരം, വിവരണം എന്നിങ്ങനെ പറയാം. സാമൂഹ്യജീവിയായ മനുഷ്യന്‍റെ കഥയാണ് ചരിത്രം.

പി. സുദര്‍ശനന്‍